ഓട്ടോയ്ക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ
Monday, April 7, 2025 12:09 PM IST
കാട്ടാക്കട: റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. അരുവിക്കര ശ്രീക്കുട്ടി സൗണ്ട്സ് നടത്തുന്ന നസീർ (48) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടിനാണ് പൂവച്ചൽ ഉണ്ടപ്പാറ പുളിമൂട് ജംഗ്ഷനിൽ ഓട്ടോ ഡ്രൈവറെ ഓട്ടോയ്ക്ക് ഉള്ളിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിത്.
ഉച്ചയ്ക്ക് ഗുഡ്സ് ഓട്ടോ ഉണ്ടപ്പാറ പുളിമൂടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാത്രി വൈകിയും വാഹനം എടുക്കാത്തതിൽ സംശയം തോന്നിയ നാട്ടുകാർ ഓട്ടോ പരിശോധിച്ചപ്പോൾ ഓട്ടോയ്ക്ക് ഉള്ളിൽ ഒരാൾ ചരിഞ്ഞു കിടക്കുന്നതു കണ്ടു.
സംശയം തോന്നിയ നാട്ടുകാർ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.