ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെ. സുധാകരൻ
Monday, April 7, 2025 10:51 AM IST
തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ താക്കീത് ചെയ്ത് കെപിസിസി അധ്യക്ഷൻ കെ. സുധാകൻ. ആശ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്ന ചന്ദ്രശേഖരന്റെ പ്രസ്താനയ്ക്കു പിന്നാലെയാണ് അദ്ദേഹത്തെ താക്കീത് ചെയ്തത്.
ആശാ സമരത്തിന്റെ ചർച്ചയിൽ സർക്കാരിന് സഹായകരമായ നിർദേശം മുന്നോട്ടുവച്ചുവെന്നും വിമർശനം ഉന്നയിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെപിസിസി വ്യക്തമാക്കി.
പാവപ്പെട്ട ആശമാരെ അവരുടെ നേതാക്കൾ കഷ്ടപ്പെടുത്തുകയാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് ഐഎൻടിയുസിയല്ല. പഠനസമിതി നല്ലതെന്ന് ആദ്യം പറഞ്ഞത് സിഐടിയുവാണ്.
ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.