""തൂണിലും തുരുമ്പിലുമുള്ള ദൈവം''; കണ്ണൂരിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ
Monday, April 7, 2025 9:29 AM IST
കണ്ണൂര്‍: മുതിർന്ന സിപിഎം നേതാവ് പി.ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നാണ് ബോർഡുകളിലുള്ളത്. ആർ.വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോർഡുകൾ ഉയർന്നത്.
പി.ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. പിന്നാലെ ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഈ പ്രതീക്ഷയും അസ്തമിച്ചതോടെയാണ് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ജയരാജന് അനുകൂലമായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി.ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.