ഗൂഗിൽ മാപ്പ് ചതിച്ചു; യുവാക്കൾ വനത്തിൽ കുടുങ്ങി
Monday, April 7, 2025 9:20 AM IST
മലപ്പുറം: ഗൂഗിൽ മാപ്പിന്റെ സഹായത്താൽ സഞ്ചരിച്ച യുവാക്കൾ വനത്തിൽ കുടുങ്ങി. കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കൾ കുടുങ്ങിയത്.
ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തിൽ അകപെട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഇവർ സഞ്ചരിച്ച വാഹനം താഴ്ന്നു പോയതിനെ തുടർന്നു അഗ്നിരക്ഷാസേന ഇവരുടെ വാഹനം കെട്ടിവലിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.