കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരിക്ക്
Monday, April 7, 2025 8:28 AM IST
ദേവികുളം: കാന്തല്ലൂരിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ യുവാവിന് പരിക്ക്. കാന്തല്ലൂർ പാന്പൻപാറയിലാണ് സംഭവം.
പെരടിപള്ളം സ്വദേശി മുനിയ സ്വാമിക്കാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം.
അതേസമയം മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മുണ്ടൂർ കയറങ്കോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ ജോസഫ് (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.