ന്യൂഡൽഹി: ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പോ​ർ​ച്ചു​ഗ​ലി​ലെ​ത്തി. 27 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ എ​ത്തു​ന്ന​ത്.

1998ൽ ​കെ.​ആ​ർ. നാ​രാ​യ​ണ​നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പോ‍​ർ​ച്ചു​ഗ​ൽ സ​ന്ദ​ർ​ശി​ച്ച രാ​ഷ്ട്ര​പ​തി. പോ​ർ​ച്ചു​ഗ​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​സ​ല്ലോ റെ​ബെ​ലോ ഡി ​സൗ​സ​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം.

ഏ​പ്രി​ൽ നി​ന്ന് ഒ​ന്പ​തി​ന് രാ​ഷ്ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് സ്ലൊ​വാ​ക്കി​യ​യി​ലേ​ക്ക് പോ​കും. 29 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി സ്ലൊ​വാ​ക്കി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ര​ണ്ട് പ്ര​ധാ​ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ചു.