മാസപ്പടിക്കേസ്; സിഎംആർഎല്ലിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കും
Monday, April 7, 2025 6:12 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും. സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയാണ് പരിഗണിക്കുക.
ഇഡി,എസ്എഫ്ഐഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ മറ്റൊരു ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആ ഹർജിയിൽ വാദം കേൾക്കവെ എസ്എഫ്ഐഒ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
എന്നാൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നതായി കരിമണൽ കമ്പനിയുടെ പുതിയ ഹർജിയിൽ പറയുന്നു. കേസിൽ എസ്എഫ്ഐഒ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. സേവനം ഒന്നും നൽകാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.