ഐപിഎൽ; ഇന്ന് മുംബൈയും ബംഗളൂരും ഏറ്റുമുട്ടും
Monday, April 7, 2025 5:27 AM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും ഏറ്റുമുട്ടും.
പരിക്കിൽ നിന്നും മോചിതനായ ജസ്പ്രീത് ബുംറ ഇന്ന് മുംബൈയ്ക്കായി കളിച്ചേക്കും. ബുംറ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബുംറ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു.
2013ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബുംറ. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളില്‍ 165 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.