ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു
Monday, April 7, 2025 5:16 AM IST
തൃശൂർ: ചെമ്മീൻ സിനിമയുടെ സഹസംവിധായകനായിരുന്ന ടി.കെ.വാസുദേവൻ(89) അന്തരിച്ചു. രാമു കാര്യാട്ട്, കെ.എസ്.സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.
പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മണി.
മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.