ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Monday, April 7, 2025 3:16 AM IST
തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം നെട്ടയത്തുണ്ടായ അപകടത്തിൽ ഒലിപ്പുറം സ്വദേശി അഭിലാഷ് (26) ആണ് പരിക്കേറ്റത്.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേനയാണ് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകട സമയത്ത് ഓട്ടോയിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അഭിലാഷ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.