എംഡിഎംഎ പിടികൂടി; ആറ്റിങ്ങലിൽ മൂന്നുപേർ അറസ്റ്റിൽ
Monday, April 7, 2025 12:09 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരമധ്യത്തിൽ എംഡിഎംഎ വേട്ട. ഒരു യുവതി അടക്കം മൂന്നു പേരെ റൂറൽ ഡാൻസാഫ് ടീം പിടികൂടി.
ബംഗുളൂരുവിൽ നിന്നും കൊണ്ടുവന്ന 52 ഗ്രാം ലഹരി വസ്തുവുമായാണ് പ്രതികള്‍ പിടിയിലായത്. കഴക്കൂട്ടത്തെ മസാജ് സെന്ററിലെ ജീവനക്കാരി അഞ്ജു, കഠിനംകുളം സ്വദേശി വിഫിൻ, ചിറയിൻകീഴ് സ്വദേശി സുമേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ആറ്റിങ്ങലിൽ ബസിൽ വന്നിറങ്ങിയ ശേഷം കഴക്കൂട്ടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പ്രതികള്‍ ലഹരി വസ്തു വസ്ത്രത്തിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അഞ്ജു മാസങ്ങളായി മസാജ് പാർലറിൽ ജോലി ചെയ്യുകയാണ്.
ലഹരി ഉപയോഗിക്കുന്ന യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ വിൽപ്പനയും തുടങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. സുമേഷ് നേരത്തെയും കേസിലെ പ്രതിയാണ്.