കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുണ്ടൂരിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ
Sunday, April 6, 2025 11:32 PM IST
പാലക്കാട്: കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുണ്ടൂരിൽ തിങ്കളാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. സംഭവത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം ആരോപിച്ചു.
പാലക്കാട് മുണ്ടൂരിൽ കണ്ണാടൻചോലക്ക് സമീപത്ത് രാത്രി എട്ടോടെ ആണ് കാട്ടാനയാക്രമണമുണ്ടായത്. കയറംങ്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മയുടെ തോളെല്ലിനാണ് പരിക്കേറ്റത്.
ഇവർ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.