ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ജ​യ​മാ​ണ് ഗു​ജ​റാ​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റു​ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വെ​റും മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 16.4 ഓ​വ​റി​ൽ ഗു​ജ​റാ​ത്ത് മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് ത​ക​ർ​പ്പ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

43 പ​ന്തി​ൽ 61 റ​ൺ​സ് എ​ടു​ത്താ​ണ് ഗി​ൽ ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്കോ​റ​റാ​യ​ത്. 29 പ​ന്തി​ൽ 49 റ​ൺ​സ് എ​ടു​ത്ത് വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും 16 പ​ന്തി​ൽ 35 റ​ൺ​സ് എ​ടു​ത്ത് ഷെ​ർ​ഫേ​ൻ റൂ​ത​ർ​ഫോ​ർ​ഡും ഗു​ജ​റാ​ത്തി​നാ​യി തി​ള​ങ്ങി.

ഹൈ​ദ​രാ​ബാ​ദി​നാ​യി മു​ഹ​മ്മ​ദ് ഷ​മി ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴി​ത്തി.​ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 152 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹെ​യ്ന്‍‌​റി​ച്ച് ക്ലേ​സെ​ൻ, പാ​റ്റ് ക​മ്മി​ൻ​സ് എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. 34 പ​ന്തി​ൽ 31 റ​ൺ​സെ​ടു​ത്ത് നി​തീ​ഷ് കു​മാ​ർ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്കോ​റ​റാ​യി. ഹെ​യ്ന്‍‌​റി​ച്ച് ക്ലേ​സെ​ൻ 19 പ​ന്തി​ൽ ര​ണ്ട് ഫോ​റും ഒ​രു സി​ക്സും അ​ട​ക്കം 27 റ​ൺ​സ് എ​ടു​ത്തു. ഒ​മ്പ​ത് പ​ന്തി​ൽ മൂ​ന്ന് ഫോ​റും ഒ​രു സി​ക്സും എ​ടു​ത്ത് പാ​റ്റ് ക​മ്മി​ൻ​സും ഹൈ​ദ​രാ​ബാ​ദി​നാ​യി തി​ള​ങ്ങി.

ഗു​ജ​റാ​ത്തി​നാ​യി മൊ​ഹ​മ്മ​ദ് സി​റാ​ജ് നാ​ല് വി​ക്ക​റ്റു​ക​ൾ പി​ഴു​തു. പ്ര​സി​ദ്ധ് കൃ​ഷ്ണ, ര​വി ശ്രീ​നി​വാ​സ​ൻ സാ​യ് കി​ഷോ​ർ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ഇ​ന്ന​ത്തെ മൂ​ന്നാം ജ​യ​ത്തോ​ടെ ഗു​ജ​റാ​ത്ത് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തെ​ത്തി.