ആശ സമരം; മന്ത്രി വി. ശിവൻകുട്ടിയുമായി തിങ്കളാഴ്ച ആശമാർ ചർച്ച നടത്തും
Sunday, April 6, 2025 10:32 PM IST
തിരുവനന്തപുരം: സമരംചെയ്യുന്ന ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിങ്കളാഴ്ച ചർച്ച നടത്തും. സമര സമിതിയുടെ നേതാക്കളുമായാണ് മന്ത്രി ചർച്ച നടത്തുക.
വൈകുന്നേരം മൂന്നിനാണ് കൂടിക്കാഴ്ച്ച. മന്ത്രിയുടെ ചേമ്പറില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് അംഗീകരിച്ചത്.
സര്‍ക്കാരും സമരക്കാരും തമ്മില്‍ പലവട്ടം ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല. ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.