രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന് ആക്രമിക്കപ്പെട്ടു; സംഘപരിവാർ സ്വയം സെൻസർ ബോർഡാകുന്നെന്ന് പിണറായി
Sunday, April 6, 2025 9:58 PM IST
മധുര: പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ ബിജെപിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നുംവിമർശിച്ചു.
സംഘപരിവാർ സ്വയം സെൻസർ ബോർഡാകുന്നു. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന് ആക്രമിക്കപ്പെട്ടു. സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നു. അതിന്റെ ചിറകുകൾ അരിഞ്ഞാൽ ആ തൊഴിലാളികളെ വേദനിപ്പിക്കുന്നതിന് തുല്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുകയാണ്. ചിലയിടങ്ങളിൽ ദളിതുകളും കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നു. നാളെ ഇത് എല്ലാവരുടെ നേരെയും വരുമെന്നോർക്കണം എന്നും അദ്ദേഹം പറഞ്ഞു.