ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിന് 153 റൺസ് വിജയലക്ഷ്യം
Sunday, April 6, 2025 9:24 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് അടിച്ചെടുത്തത്.
നിതീഷ് കുമാർ റെഡ്ഡി, ഹെയ്ന്റിച്ച് ക്ലേസെൻ, പാറ്റ് കമ്മിൻസ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 34 പന്തിൽ 31 റൺസെടുത്ത് നിതീഷ് കുമാർ ഹൈദരാബാദിന്റെ ടോപ് സ്കോററായി.
ഹെയ്ന്റിച്ച് ക്ലേസെൻ 19 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 27 റൺസ് എടുത്തു. ഒമ്പത് പന്തിൽ മൂന്ന് ഫോറും ഒരു സിക്സും എടുത്ത് പാറ്റ് കമ്മിൻസും ഹൈദരാബാദിനായി തിളങ്ങി.
ഗുജറാത്തിനായി മൊഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ പിഴുതു. പ്രസിദ്ധ് കൃഷ്ണ, രവി ശ്രീനിവാസൻ സായ് കിഷോർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.