ഐടി കമ്പനിയിലെ ജോലി സമ്മർദ്ദം; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കി
Sunday, April 6, 2025 7:44 PM IST
കോട്ടയം: ജോലിസമ്മർദ്ദം മൂലം യുവാവ് ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് (23)മരിച്ചത്.
ഇന്ന് പുലർച്ചെ ആണ് സംഭവം നടന്നത്. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്.
ആത്മഹത്യക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയച്ചിരുന്നു. ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നത്.
ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ ജോലിസമ്മർദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.