ഐപിഎൽ; ഗുജറാത്തിന് ടോസ്, ഹൈദരാബാദിന് ബാറ്റിംഗ്
Sunday, April 6, 2025 7:21 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ന്റിച്ച് കലാസെയ്ൻ, അനികേത് വെർമ, കമിൻഡു മെൻഡിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീഷാൻ അൻസാരി, ജയ്ദേവ് ഉനാദ്കദ്, മൊഹമ്മദ് ഷമി.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, രാഹുൽ തേവാതിയ, ഷഹറുഖ് ഖാൻ, റാഷിദ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സായ് കിഷോർ, മൊഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ.