ഡൽഹിയിൽ റോളർ കോസ്റ്ററിൽനിന്ന് വീണ് യുവതി മരിച്ചു
Sunday, April 6, 2025 5:31 PM IST
ന്യൂഡല്‍ഹി: അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളർ കോസ്റ്ററിൽനിന്ന് വീണ് യുവതി മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം.
ഡല്‍ഹി സ്വദേശിനി പ്രിയങ്ക (24) ആണ് മരിച്ചത്. ഊഞ്ഞാൽ ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാന്‍ഡ് തകരുകയും പ്രിയങ്ക നിലത്തേക്ക് വീഴുകയുമായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രിയങ്കയ്ക്കൊപ്പം പ്രതിശ്രുത വരന് നിഖിലുമുണ്ടായിരുന്നു.