പോലീസ് കാന്റീൻ ദുരുപയോഗംചെയ്തു; എഎസ്ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു
Sunday, April 6, 2025 4:38 PM IST
പെരുമ്പാവൂർ: പോലീസ് കാന്റീൻ ദുരുപയോഗംചെയ്തുവെന്ന കണ്ടെത്തലിൽ എഎസ്ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എറണാകുളം പെരുമ്പാവൂർ എഎസ്ഐ സലീമിനെതിരെയാണ് അന്വേഷണം.
എഎസ്ഐ സലീമിന്റെ കാന്റീൻ കാർഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകും.
പോലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പോലീസ് കാന്റീനിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിയുക. എന്നാൽ ഇത് ലംഘിച്ചാണ് എഎസ്ഐ കാർഡ് സ്വകാര്യ വ്യക്തിക്ക് നൽകിയത്.