സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ്; വോട്ടെടുപ്പ് ആവശ്യപ്പെട്ട് യുപി, മഹാരാഷ്ട്ര ഘടകങ്ങൾ
Sunday, April 6, 2025 2:38 PM IST
മധുര: സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങൾ. കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർന്നതോടെ മത്സര സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്. ഇവർ ഉറച്ചുനിൽക്കുകയാണ്. ഇവർ പിൻവാങ്ങിയില്ലെങ്കിൽ പാർട്ടി കോൺഗ്രസിൽ മത്സരം എന്ന അസാധാരണ നടപടികൾക്ക് മധുര സാക്ഷ്യം വഹിക്കും.
അതേസമയം പാർട്ടി കോൺഗ്രസ് സിപിഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തതായി വിവരം. എം.എ. ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു.