വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
Sunday, April 6, 2025 11:21 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഹർജി നൽകും. കബിൽ സിബലാകും ലീഗ് ഹർജി വാദിക്കുക.
ശനിയാഴ്ച രാത്രിയോടെ രാഷ്ട്രപതി ദൗപതി മുർമു ബില്ലിൽ ഒപ്പ് വച്ചതോടെ ബില്ലിന് നിയമപരമായി അംഗീകാരം ലഭിച്ചിരുന്നു. വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.
മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണെന്നും ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.