കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Sunday, April 6, 2025 10:34 AM IST
കൊച്ചി: എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. കാസർഗോഡ് സ്വദേശിനി അമ്പിളിയാണ് മരിച്ചത്.
കളമശേരി മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് അമ്പിളി. ശനിയാഴ് രാത്രി പതിനൊന്നോടെയാണ് പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠി കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.