തി​രു​വ​ന​ന്ത​പു​രം: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി സു​മേ​ഷ് (28), ക​ഠി​നം​കു​ളം സ്വ​ദേ​ശി ജി​ഫി​ന്‍ (29), പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​നു (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 51 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന് ഡാ​ന്‍​സാ​ഫി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സി​ന് കൈ​മാ​റി.