കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണി​ന്‍റെ സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ് ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രെ നി​ര്‍​ണ​യി​ക്കു​ക.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി ഡെം​പൊ ഗോ​വ​യെ​യും ബം​ഗ​ളി​ലെ ക​ല്യാ​ണി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി രാ​ജ​സ്ഥാ​ന്‍ യു​ണൈ​റ്റ​ഡി​നെ​യും ശ്രീ​ന​ഗ​റി​ല്‍ റി​യ​ല്‍ കാ​ഷ്മീ​ര്‍ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നെ​യും നേ​രി​ടും.

21 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്ക് 11 ജ​യ​വും നാ​ലു സ​മ​നി​ല​യും ഉ​ള്‍​പ്പെ​ടെ 37 പോ​യി​ന്‍റാ​ണ്. നി​ല​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. 26 പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ഗോ​കു​ല​ത്തി​ന്‍റെ ഇ​ന്ന​ത്തെ എ​തി​രാ​ളി​ക​ളാ​യ ഡെം​പോ ഗോ​വ. ഇ​ന്നു ജ​യി​ച്ചാ​ല്‍ ഗോ​കു​ല​ത്തി​നു 40 പോ​യി​ന്‍റി​ല്‍ എ​ത്താം.

39 പോ​യി​ന്‍റു​ള്ള ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സാ​ണ് നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 36 പോ​യി​ന്‍റു​മാ​യി റി​യ​ല്‍ കാ​ഷ്മീ​രും ഇ​ന്‍റ​ര്‍ കാ​ശി​യു​മാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍. അ​താ​യ​ത് ഇ​ന്നു ച​ര്‍​ച്ചി​ലി​നെ കീ​ഴ​ട​ക്കി​യാ​ല്‍ റി​യ​ല്‍ കാ​ഷ്മീ​രി​നും 39 പോ​യി​ന്‍റി​ല്‍ എ​ത്താം. എ​ന്നാ​ല്‍, നി​ല​വി​ല്‍ 20 ഗോ​ള്‍ വ്യ​ത്യാ​സ​മു​ള്ള ച​ര്‍​ച്ചി​ലി​ന് റി​യ​ല്‍ കാ​ഷ്മീ​രി​ന്‍റെ ജ​യം പ്ര​ശ്മ​ല്ല. ഇ​ന്നു സ​മ​നി​ല നേ​ടി​യാ​ല്‍​പോ​ലും ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​ന് ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കാം.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് റി​യ​ല്‍ കാ​ഷ്മീ​രി​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ക​യും ഡെം​പോ ഗോ​വ​യെ കീ​ഴ​ട​ക്കു​ക​യും ചെ​യ്താ​ല്‍ ഗോ​കു​ലം കേ​ര​ള​യ്ക്ക് മൂ​ന്നാം വ​ട്ടം ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കാം. അ​തോ​ടെ ഐ​എ​സ്എ​ല്‍ 2025-26 സീ​സ​ണി​ലേ​ക്കു​ള്ള ടി​ക്ക​റ്റും ല​ഭി​ക്കും. ഈ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഗോ​കു​ലം ഇ​ന്നു ക​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്.

2022-23 സീ​സ​ണ്‍ മു​ത​ല്‍ ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​ര്‍​ക്ക് ഇ​ന്ത്യ​യി​ലെ ഒ​ന്നാം ഡി​വി​ഷ​ന്‍ പോ​രാ​ട്ട​വേ​ദി​യാ​യ ഐ​എ​സ്എ​ല്ലി​ലേ​ക്കു സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ട്. 2022-23 സീ​സ​ണി​ല്‍ പ​ഞ്ചാ​ബ് എ​ഫ്‌​സി​യും 2023-24 സീ​സ​ണി​ല്‍ മു​ഹ​മ്മ​ദ​ന്‍ എ​സ് സി​യും അ​ങ്ങ​നെ ഐ​എ​സ്എ​ല്ലി​ലേ​ക്ക് എ​ത്തി​യ​വ​രാ​ണ്.

പ​ഞ്ചാ​ബി​ന്‍റെ​യും മു​ഹ​മ്മ​ദ​ന്‍റെ​യും പാ​ത​പി​ന്തു​ട​ര്‍​ന്ന് ഐ​എ​സ്എ​ല്ലി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ച​ര്‍​ച്ചി​ലും ഗോ​കു​ല​വും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്കു പി​ന്നാ​ലെ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​യും കേ​ര​ള​ത്തി​ല്‍​നി​ന്ന് ഐ​എ​സ്എ​ല്ലി​ല്‍ എ​ത്തു​ന്ന​തി​നാ​യാ​ണ് മ​ല​യാ​ളി ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ്.