മ്യാന്മര് ഭൂചലനം: മരണം 3455 ആയി
Sunday, April 6, 2025 8:29 AM IST
നായ്പിഡാവ്: മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ 3455 പേരുടെ മരണം സ്ഥിരീകരിച്ചു. 4,840 പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. 214 പേരെ കാണാതായിട്ടുണ്ട്.
17 രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലയിലുണ്ട്. പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
മാർച്ച് 28നാണ് മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. വിമാനത്താവളങ്ങളും റോഡുകളും നൂറുകണക്കിന് കെട്ടിടങ്ങളും ഭൂകന്പത്തിൽ തകർന്നു.