കൊ​ച്ചി: സിനിമ നിർമാതാവ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. 2022ലെ ​റെ​യ്ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് സി​നി​മ​ക​ളു‍​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലൂ​സി​ഫ​ർ, മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്നീ സി​നി​മ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത്. ഈ ​സി​നി​മ​ക​ളു​ടെ ഓ​വ​ർ​സീ​സ് റൈ​റ്റും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത തേ​ടു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​ന് ദു​ബാ​യി​ൽ വ​ച്ച് ര​ണ്ട​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യ​തി​ലും വ്യ​ക്ത​ത തേ​ടി​യി​ട്ടു​ണ്ട്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ആ​ശീ​ർ​വാ​ദ് ഫി​ലിം​സി​ൽ 2022ൽ ​റെ​ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​പ്പോ​ള്‍ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും എ​മ്പു​രാ​ൻ സി​നി​മ വി​വാ​ദ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് ആ​ദാ​യ നി​കു​തി അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.