ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിജെ ആർട്ടിസ്റ്റ് മരിച്ചു
Sunday, April 6, 2025 7:24 AM IST
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി ജെ ആർട്ടിസ്റ്റ് മരിച്ചു. പേയാട് ചീലിപ്പാറ നിള ഗാർഡൻസ് അത്താഴ മംഗലം വീട്ടിൽ വിവേക് റാണ(38) ആണ് മരിച്ചത്. ഡിജെ ആർട്ടിസ്റ്റും കാട്ടാക്കട എഇഒ ഓഫീസിലെ ക്ലാർക്കുമാണ് വിവേക്.
മാർച്ച് 29ന് തിരുമല-പാങ്ങോട് റോഡിൽ പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റത്. പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തു.