വഖഫ് നിയമം; പ്രതിഷേധവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
Sunday, April 6, 2025 6:19 AM IST
ന്യൂഡൽഹി: വഖഫ് ബിൽ നിയമമായതോടെ രാജ്യവ്യാപകമായി പ്രതിഷേധം നടത്താൻ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച രാത്രി ബില്ലിൽ ഒപ്പുവച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
ബില്ലിൽ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
ആദ്യഘട്ടത്തിൽ മലപ്പുറം, ഡൽഹി, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലക്നോ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും.
ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിനിടെയാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത്.