തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ക​ന​ത്ത മ​ഴ​മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ഴ​യോ​ടൊ​പ്പം മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​തി​യി​ൽ വീ​ശു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ (കാ​പ്പി​ൽ മു​ത​ൽ പൂ​വാ​ർ വ​രെ) രാ​വി​ലെ 0.9 മു​ത​ൽ 1.1 മീ​റ്റ​ർ വ​രെ​യും, കൊ​ല്ലം ജി​ല്ല​യി​ൽ 0.9 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ​യും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.