പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം; പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു
Sunday, April 6, 2025 4:00 AM IST
ന്യൂഡൽഹി: പാരച്യൂട്ട് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു. ശനിയാഴ്ച ആഗ്രയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വ്യോമസ സേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ പാരാ ജമ്പ് ഇൻസ്ട്രക്ടറും കർണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്.
മഞ്ജുനാഥും മറ്റ് 12 പേരാണ് വ്യോമ സേന വിമാനത്തിൽ നിന്ന് ഡൈവ് ചെയ്തത്. ഇതിൽ 11 പേരും സേഫായി ലാന്റ് ചെയ്തു. മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതകർ പറഞ്ഞു.
അപകടത്തെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് വ്യോമസേന ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ഗുജറാത്തിലെ ജാംനഗറിൽ പരിശീലനത്തിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചിരുന്നു.