കോഴിക്കോട്ട് മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു
Sunday, April 6, 2025 2:40 AM IST
എലത്തൂർ: കോഴിക്കോട് എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു. പുതിയങ്ങാടി അത്താണിക്കൽ ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.