പ​യ്യ​ന്നൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള മു​ൻ ടീ​മം​ഗം എം. ​ബാ​ബു​രാ​ജ് (66) അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്. ര​ണ്ട് ത​വ​ണ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നേ​ടി​യ കേ​ര​ള പോ​ലീ​സ് ടീ​മി​ലെ പ്ര​തി​രോ​ധ​നി​ര താ​ര​മാ​യി​രു​ന്നു.

1964-ൽ ​പ​യ്യ​ന്നൂ​രി​ലെ അ​ന്നൂ​രി​ലാ​ണ് ജ​ന​നം. കേ​ര​ള പോ​ലീ​സി​ന്‍റെ ലെ​ഫ്റ്റ് വിം​ഗ് ബാ​ക്ക് താ​ര​മാ​യി​രു​ന്നു. 1986-ൽ ​ഹ​വി​ൽ​ദാ​റാ​യാ​ണ് ബാ​ബു​രാ​ജ് കേ​ര​ള പോ​ലീ​സി​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

2008-ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. 2020-ല്‍ ​കേ​ര​ള പോ​ലീ​സി​ല്‍​നി​ന്ന് വി​ര​മി​ച്ചു. കെ​എ​പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റാ​യാ​ണ് ബാ​ബു​രാ​ജ് വി​ര​മി​ച്ച​ത്.