സന്തോഷ് ട്രോഫി കേരള മുൻ ടീമംഗം എം. ബാബുരാജ് അന്തരിച്ചു
Sunday, April 6, 2025 1:36 AM IST
പയ്യന്നൂർ: സന്തോഷ് ട്രോഫി കേരള മുൻ ടീമംഗം എം. ബാബുരാജ് (66) അന്തരിച്ചു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പോലീസ് ടീമിലെ പ്രതിരോധനിര താരമായിരുന്നു.
1964-ൽ പയ്യന്നൂരിലെ അന്നൂരിലാണ് ജനനം. കേരള പോലീസിന്റെ ലെഫ്റ്റ് വിംഗ് ബാക്ക് താരമായിരുന്നു. 1986-ൽ ഹവിൽദാറായാണ് ബാബുരാജ് കേരള പോലീസിസിന്റെ ഭാഗമാകുന്നത്.
2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്റ് കമാൻഡന്റായാണ് ബാബുരാജ് വിരമിച്ചത്.