പ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; ആറ് നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ ഞായറാഴ്ച തീരുമാനം
Saturday, April 5, 2025 11:41 PM IST
മധുര: പ്രായപരിധിയിൽ ഇളവ് വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് നേതാക്കൾ ഒഴിയും.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നൽകുന്നതിലുള്ള തീരുമാനം ഞായറാഴ്ചത്തെ കേന്ദ്ര കമ്മറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധി ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്.
പിബി നിശ്ചയിച്ച വ്യവസ്ഥ പിബി തന്നെ ലംഘിക്കരുതെന്നാണ് ഉയർന്ന ആവശ്യം. ഇക്കാര്യം പിബി യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. പിണറായി വിജയന് രണ്ടാം ഇളവു നൽകുന്നതിലും ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. പാർട്ടികോൺഗ്രസ് ഞായറാഴ്ച തീരാൻ ഇരിക്കെ ജനറൽ സെക്രട്ടറി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് സിപിഎം.