കോഴിക്കോട്ട് പോലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു
Saturday, April 5, 2025 10:51 PM IST
കോഴിക്കോട്: പോലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ക്രൈംബ്രാഞ്ചിലെ ജയചന്ദ്രൻ എന്ന പോലീസുകാരനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
പൂതേരി പോലീസ് കോട്ടേഴ്സിനു സമീപത്തു ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് സംഭവം. നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ ജയചന്ദ്രനെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രമണം.
ജയചന്ദ്രന്റെ പരാതിയിൽ കസബ പോലീസ് കേസെടുത്തു. പ്രതി ഫൈസൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.