കോ​ഴി​ക്കോ​ട്: ടൂ​റി​സ്റ്റ് ഹോം ​ജീ​വ​ന​ക്കാ​ര​നു​നേ​രെ മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. താ​മ​ര​ശേരി കാ​രാ​ടി​യി​ല്‍ ആ​ണ് സം​ഭ​വം. ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​ര​ൻ അ​ന്‍​സാ​റി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ പ​രി​സ​ര​ത്തി​രു​ന്ന് ഒ​രു സം​ഘം മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട അ​ൻ​സാ​ർ ഇ​വ​രു​ടെ അ​ടു​ത്ത് ചെ​ന്ന് ഇ​ത് വി​ല​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ മ​ദ്യ​പ സം​ഘം അ​ൻ​സാ​റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​ൻ​സാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ സു​ഹൃ​ത്ത് ല​ബീ​ബി​നെ​യും അ​ക്ര​മി​ക​ള്‍ മ​ര്‍​ദി​ച്ചു. സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് അ​ന്‍​സാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.