ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്റെ ആക്രമണം
Saturday, April 5, 2025 10:19 PM IST
കോഴിക്കോട്: ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്റെ ആക്രമണം. താമരശേരി കാരാടിയില്‍ ആണ് സംഭവം. ഹോം സ്റ്റേ ജീവനക്കാരൻ അന്‍സാറിന് ആണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവമുണ്ടായത്. ടൂറിസ്റ്റ് ഹോമിന്റെ പരിസരത്തിരുന്ന് ഒരു സംഘം മദ്യപിക്കുന്നത് കണ്ട അൻസാർ ഇവരുടെ അടുത്ത് ചെന്ന് ഇത് വിലക്കുകയായിരുന്നു. തുടർന്ന് പ്രകോപിതരായ മദ്യപ സംഘം അൻസാറിനെ മർദിക്കുകയായിരുന്നു.
അൻസാറിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ സുഹൃത്ത് ലബീബിനെയും അക്രമികള്‍ മര്‍ദിച്ചു. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ചാണ് തന്നെ മര്‍ദിച്ചതെന്നാണ് അന്‍സാര്‍ ആരോപിക്കുന്നത്.