ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണൽ-എവർട്ടൺ മത്സരം സമനിലയിൽ
Saturday, April 5, 2025 10:11 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ-എവർട്ടൺ മത്സരം സമനിലയിൽ. ലിവർപൂളിലെ ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലിയാൻഡ്രോ ട്രോസാർഡാണ് ആഴ്സണലിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
ലിമാൻ എൻഡിയെയാണ് എവർട്ടണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 49ാം മനിറ്റിലാണ് താരം ഗോൾ നേടിയത്.
മത്സരം സമനിലയായതോടെ ആഴ്സണലിന് 62 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ രണ്ടാമതാണ് ആഴ്സണൽ. എവർട്ടണ് 35 പോയിന്റായി.