കൈകാണിച്ചിട്ടും നിർത്താതെ പോയി; പോലീസ് പിന്തുടർന്ന് പിടികൂടി, കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Saturday, April 5, 2025 9:50 PM IST
കോഴിക്കോട്: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വയനാട് ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരാണ് പിടിയിലായത്.
തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ഇവർ നിർത്താതെ പോകുകയായിരുന്നു. അപകടകരമായ രീതിയിൽ കാർ ഓടിച്ച് വന്നപ്പോഴാണ് പോലീസ് കൈകാണിച്ചത്.
തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി.