കൊ​ച്ചി: സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത​യും വ​ർ​ഗീ​യ​ത​യും പ​ര​സ്പ​ര വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ​തെ​ന്ന് മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​എം​എ സ​ലാം. സം​ഘ​പ​രി​വാ​ർ പോ​ലും പ​റ​യാ​ൻ മ​ടി​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ​തെ​ന്നും സ​ലാം പ​റ​ഞ്ഞു.

താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന യാ​ഥാ​ർ​ത്ഥ്യ​മാ​ണോ എ​ന്ന് അ​റി​യാ​ൻ മ​ല​പ്പു​റ​ത്ത് കു​റ​ച്ച് ദി​വ​സം വെ​ള്ളാ​പ്പ​ള്ളി താ​മ​സി​ക്ക​ണം. വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ നി​യ​മ നടപ​ടി സ്വീ​ക​രി​ക്കാ​ൻ ലീ​ഗ് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ങ്കി​ലും അ​ത് നി​ർ​വ​ഹി​ക്കാ​ൻ ഇ​ട​ത് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്നും പി​എം​എ സ​ലാം പ​റ​ഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​ക്ക് ഇ​ത്ത​രം പ​രാ​മ​ർ​ശം ഭൂ​ഷ​ണ​മാ​ണെ​ങ്കി​ലും കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ മാ​ന്യ​ത​യ്ക്ക് യോ​ജി​ക്കാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ വെ​ള്ളാ​പ്പ​ള്ളി മു​ൻ​പും ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കാ​റി​ല്ല. രാ​വി​ലെ പ​റ​യു​ന്ന​ത് വൈ​കീ​ട്ട് മാ​റ്റി പ​റ​യും എന്നും സലാം പറഞ്ഞു.