ചെപ്പോക്കിൽ വീണ്ടും നാണംകെട്ട് ചെന്നൈ; ഡൽഹിക്ക് തകർപ്പൻ ജയം
Saturday, April 5, 2025 7:24 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 25 റൺസിനാണ് ഡൽഹി വിജയിച്ചത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുടര്‍ച്ചയായ മൂന്നാം തോൽവിയാണിത്.
ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 158 റൺസ് എടുക്കാനെ സാധിച്ചുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 158 റൺസ് എടുത്തത്. ചെന്നൈ നിരയിൽ വിജയ് ശങ്കറിനും എം.എസ്. ധോണിക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്.
69 റൺസെടുത്ത വിജയ് ശങ്കറാണ് സിഎസ്കെയും ടോപ് സ്കോറർ. 54 പന്തിൽ നിന്നാണ് വിജയ് 69 റൺസെടുത്തത്. 30 റൺസാണ് എം. എസ്. ധോണി എടുത്തത്.
ഡൽഹിക്ക് വേണ്ടി വിപ്രാജ് നിഗം രണ്ട് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്ക്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ എട്ടാം സ്ഥാനത്താണ്.