ഐപിഎൽ: രാജസ്ഥാനെ സഞ്ജു നയിക്കും, പഞ്ചാബിന് ടോസ്, രാജസ്ഥാന് ബാറ്റിംഗ്
Saturday, April 5, 2025 7:11 PM IST
ചണ്ഡീഗഡ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മുല്ലാൻപുരിലെ മഹാരാജാ യാദവിന്ദ്ര സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
രാജസ്ഥാൻ റോയൽസിന്റെ നായകനായി സഞ്ജു സാംസൺ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ആദ്യ മൂന്നു മത്സരങ്ങളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൺ: യശസ്വി ജയ്സ്വാൾ, സഞ്ചു സാംസൺ (ക്യാപ്റ്റൻ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയർ, വാനിൻഡു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, യുദ്ധ്വിർ സിംഗ് ചരക്, സന്ദീപ് ശർമ.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൺ: പ്രഭ് സിംറാൻ സിംഗ്, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയിനിസ്, നെഹാൽ വദേര, ഗ്ലെൻ മാക്സ്വെൽ, ശശാങ്ക് സിംഗ്, സൂര്യാൻഷ് ഷെഡ്ഗെ, മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസെൻ, യുസ്വേന്ദ്ര ചഹൽ