പഞ്ചാബിൽ സ്കൂൾബസ് കനാലിൽ വീണു; വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്
Saturday, April 5, 2025 6:09 PM IST
ചണ്ഡിഗഡ്: പഞ്ചാബിലെ ഫിറോസ്പുരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് കനാലിൽ വീണ് അപകടം. 30 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഹസ്തിവാല ഗ്രാമത്തിന് സമീപമുള്ള കനാലിലേക്കാണ് സ്കൂൾബസ് മറിഞ്ഞുവീണത്.
ബസിന്റെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിദ്യാർഥികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.