ചെപ്പോക്കിൽ കത്തിക്കയറി രാഹുൽ; ഡൽഹിക്ക് മികച്ച സ്കോർ
Saturday, April 5, 2025 5:23 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ കെ. എൽ. രാഹുലിന്റെ മികവിലാണ് ഡൽഹി മികച്ച സ്കോർ എടുത്തത്. 51 പന്തിൽ 77 റൺസാണ് രാഹുൽ എടുത്തത്. ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
അഭിഷേക് പോറലും ട്രിസ്റ്റൻ സ്റ്റബ്സും മികച്ച പ്രകടനമാണ് നടത്തിയത്. അഭിഷേക് 33 റൺസാണ് എടുത്തത്. സ്റ്റബ്സ് 24 റൺസെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും മഹേഷ് പതിരണയും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.