കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് ഏ​ഴ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. അ​ഞ്ചാം വാ​ർ​ഡ് വ​രി​ക്കാ​നി കീ​ചം​പാ​റ ഭാ​ഗ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ക​യ​റി​നി​ന്ന വ​നി​താ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

ഇ​തി​ൽ അ​ഞ്ച് പേ​രെ മു​ണ്ട​ക്ക​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ര​ണ്ട് പേ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.