കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് ശാഖയിൽ വെള്ളംകയറി; ബാങ്ക് സേവനം തടസപ്പെട്ടു
Saturday, April 5, 2025 4:58 PM IST
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് ശാഖയിൽ വെള്ളംകയറി. ഫയർഫോഴ്സ് എത്തി വെള്ളം പമ്പ്ചെയ്തു കളയാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ബാങ്കിന് സമീപത്തായി മേൽപ്പാലത്തിന്റെ പണി നടക്കുന്നുണ്ട്. തുടർന്ന് ഒരു മണിക്കൂർ തുടർച്ചയായി മഴ പെയ്തതോടെ സമീപത്തെ ഡ്രെയിനേജ് ബ്ലോക്കായി ബാങ്കിലേക്ക് വെള്ളം ഒഴുകി കയറിയതാണ് എന്നാണ് നിഗമനം.
ബാങ്കിന്റെ ജനറേറ്റർ റൂമിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. ബാങ്കിൽ വെള്ളം കയറിയതിനെ തുടർന്ന് വൈകിട്ട് മൂന്നരയ്ക്കു ശേഷം മുതൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.