കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്ക് കൂടുന്നു; സിപിഎം പാർട്ടി കോൺഗ്രസ്
Saturday, April 5, 2025 4:37 PM IST
മധുര: അംഗത്വ ഫീസ് വർധിപ്പിക്കാൻ മധുരയിൽ ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ തീരുമാനം. അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം.
ഇതിനായി പാർട്ടി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നേരത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.
അതേസമയം പാർട്ടി അംഗത്വം കൂടുമ്പോഴും അംഗത്വത്തിന്റെ നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.