വിൽപനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Saturday, April 5, 2025 3:56 PM IST
ഹരിപ്പാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ് (20), പുത്തൻപുരയിൽ ആദിത്യൻ (20) എന്നിവരാണ് പിടിയിലായത്.
19 ഗ്രാം എംഡിഎംഎ ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വാട്ടർ ടാങ്കിന് സമീപം വച്ചാണ് പ്രതികൾ പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇവർ പല തവണ കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് വിവരം.