ആശാ സമരത്തിനെതിരേയുള്ള നിലപാട്; ആര്. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് സുധാകരൻ
Saturday, April 5, 2025 3:04 PM IST
കണ്ണൂർ: ആശാ സമരത്തിനെതിരേ നിലാപടെടുത്ത ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ചന്ദ്രശേഖരന്റെ നിലപാട് പാർട്ടിയുടേതോ ഐഎൻടിയുസിയുടെതോ അല്ലെന്നും സുധാകരൻ പ്രതികരിച്ചു.
ആശമാരുടെ സമരത്തോട് സർക്കാരിന് നിഷ്ക്രിയത്വമാണെന്നും സുധാകരൻ വിമർശിച്ചു. ആശാ സമരത്തിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
ആശാ സമരം കമ്മീഷൻ വച്ച് അവസാനിപ്പിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് സതീശൻ പറഞ്ഞു. അത് തങ്ങളുടെ നിലപാടല്ല. കേരളത്തിലെ കോൺഗ്രസിനോ യുഡിഎഫിനോ അങ്ങനെയൊരു നിലപാടില്ല. സമരത്തെ ചന്ദ്രശേഖരൻ വഞ്ചിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.